ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണം: സു​പ്രീം കോ​ട​തി ബെ​ഞ്ചി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കും
Tuesday, January 16, 2018 9:40 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സ്റ്റീ​സ് ബി.​എ​ച്ച് ലോ​യ​യു​ടെ ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് പ​രി​ഗ​ണി​ക്കു​ന്ന സു​പ്രീം കോ​ട​തി ബെ​ഞ്ചി​ൽ മാ​റ്റ​മു​ണ്ടാ​യേ​ക്കും. കേ​സ് അ​നു​യോ​ജ്യ​മാ​യ ബെ​ഞ്ചി​നു വി​ട​ണ​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ൺ‌ മി​ശ്ര ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ച്ചു. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്നും അ​രു​ൺ‌ മി​ശ്ര പി​ൻ​വാ​ങ്ങി​യെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടു​ത്ത​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ, കൃ​ത്യ​മാ​യി തീ​യ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ക​ലാ​പം ഉ​യ​ർ​ത്തി​യ ജ​ഡ്ജി​മാ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം ലോ​യ​യു​ടെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് മു​തി​ർ​ന്ന ജ​ഡ്ജി​മാ​രാ​യി​രി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു.

ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച് കോ​ട​തി ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രാ​തി​ക്കാ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഹ​ർ​ജി​ക്കാ​ർ​ക്കു ന​ൽ​ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി. ഈ ​വി​ഷ​യ​ത്തി​ൽ പ​രാ​തി​ക്കാ​ർ എ​ല്ലാ വി​വ​ര​ങ്ങ​ളും അ​റി​യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് കേ​സി​ൽ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ച​ത്. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര, ജ​സ്റ്റീ​സ് ശാ​ന്ത​ഗൗ​ണ്ട​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണു ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

കേ​സ് ജ​നു​വ​രി 13ന് ​പ​രി​ഗ​ണി​ച്ച​പ്പോ​ൾ ത​ന്‍റെ ക​ക്ഷി​യാ​യ ബോം​ബെ ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ബോം​ബോ ഹൈ​ക്കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കേ​സ് സു​പ്രീം​കോ​ട​തി​യി​ൽ എ​ടു​ക്ക​രു​തെ​ന്നും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ദു​ഷ്യ​ന്ത് ദ​വേ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, മ​ഹ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നോ​ട് ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. തു​ട​ർ​ന്ന് മു​ദ്ര​വ​ച്ച ക​വ​റി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ഹ​രീ​ഷ് സാ​ൽ​വേ എ​ല്ലാ രേ​ഖ​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​തോ​ടെ ഈ ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പ് പ​രാ​തി​ക്കാ​ർ​ക്കു കൂ​ടി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.