നാ​യ​ക​നും മു​ട്ടു​മ​ട​ക്കി; ഇ​ന്ത്യ തോ​റ്റു​തു​ട​ങ്ങി
Tuesday, January 16, 2018 10:02 PM IST
സെ​ഞ്ചൂ​റി​യ​ൻ: ആ​ദ്യ ടെ​സ്റ്റി​ലെ അ​തി​ദ​യ​നീ​യ പ​രാ​ജ​യ​ത്തി​നു ശേ​ഷം ര​ണ്ടാം ടെ​സ്റ്റി​ലും ഇ​ന്ത്യ​യെ പ​രാ​ജ​യം തു​റി​ച്ചു​നോ​ക്കു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 288 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ നാ​ലാം ദി​വ​സം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ മൂ​ന്നു വി​ക്ക​റ്റി​ന് 35 റ​ൺ​സെ​ന്ന അ​തി​ദ​യ​നീ​യ നി​ല​യി​ലാ​ണ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ലെ ഹീ​റോ വി​രാ​ട് കോ​ഹ്‌​ലി വെ​റും അ​ഞ്ചു റ​ൺ​സി​നു കൂ​ടാ​രം​പൂ​കി​യ​തും ഇ​ന്ത്യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​ക്ക​ഴി​ഞ്ഞു.

അ​വ​സാ​ന ദി​നം ഒ​രു ര​ക്ഷ​ക​ൻ അ​വ​ത​രി​ച്ചി​ല്ലെ​ങ്കി​ൽ കേ​പ്ടൗ​ണ്‍ ടെ​സ്റ്റി​ന്‍റെ ഗ​തി​ത​ന്നെ​യാ​കും ഇ​ന്ത്യ​യെ കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ വി​ജ​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​ക്ക് 252 റ​ൺ​സ് ദൂ​ര​മാ​ണ് സ​ഞ്ച​രി​ക്കാ​നു​ള്ള​ത്. ചേ​ത്ശ്വ​ർ പു​ജാ​ര​യും (11) പാ​ർ​ഥി​വ് പ​ട്ടേ​ലു​മാ​ണ് (5) ക്രീ​സി​ൽ. കോ​ഹ്‌​ലി​യെ​ക്കൂ​ടാ​തെ ഓ​പ്പ​ണ​ർ​മാ​രാ​യ വി​ജ​യി​യും (9) ലോ​കേ​ഷ് രാ​ഹു​ലു​മാ​ണ് (4) പു​റ​ത്താ​യ​ത്.

നേ​ര​ത്തെ വ​ൻ ലീ​ഡ് ല​ക്ഷ്യ​മാ​ക്കി കു​തി​ക്കു​ക​യാ​യി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ മു​ഹ​മ്മ​ദ് ഷ​മി​യും ബും​മ്ര​യും ഇ​ഷാ​ന്ത് ശ​ർ​മ​യും ചേ​ർ​ന്ന് 287 റ​ൺ​സി​ൽ ഒ​തു​ക്കി. ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 258 റ​ൺ​സി​ന് പു​റ​ത്താ​യി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​വ​സാ​ന അ​ഞ്ചു വി​ക്ക​റ്റു​ക​ൾ 49 റ​ൺ​സി​നാ​ണ് നി​ലം​പൊ​ത്തി​യ​ത്. ഷ​മി നാ​ലു വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യ​പ്പോ​ൾ ബും​മ്ര മൂ​ന്നും ഇ​ഷാ​ന്ത് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ എ​ബി ഡി ​വി​ല്ലേ​യ്ഴ്സും (80) ഡീ​ൻ എ​ൽ​ഗാ​റും (61) അ​വ​സാ​നം​വ​രെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ച്ച ഡു​പ്ല​സി​യു​മാ​ണ് (48) ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച​ത്. ഇ​ന്ത്യ​ൻ പേ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി ചെ​റു​ത്തു​നി​ന്ന മ​ധ്യ​നി​ര പു​റ​ത്താ​യ​തി​നു ശേ​ഷം ചൂ​ട്ടു​കൊ​ട്ടാ​രം​പോ​ലെ വാ​ല​റ്റം ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.