കലിഫോർണിയയിൽ 13 മക്കളെ ചങ്ങലയ്ക്കിട്ട മാതാപിതാക്കൾ അറസ്റ്റിൽ
Tuesday, January 16, 2018 10:44 PM IST
പെ​റി​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ പ​തി​മൂ​ന്ന് മ​ക്ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം ച​ങ്ങ​ല​യ്ക്കി​ട്ടും പ​ട്ടി​ണി​ക്കി​ട്ടും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഡേ​വി​സ് അ​ല​ൻ (57), ലൂ​യി​സ് അ​ന്ന (49) എ​ന്നി​വ​രെ​യാ​ണ് പെ​റി​സ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

കു​ട്ടി​ക​ളെ ച​ങ്ങ​ല​യ്ക്കി​ട്ടി​രി​ക്കു​ന്നു എ​ന്നു പ​റ​യ​പ്പെ​ടു​ന്ന വീ​ട്ടി​ൽ നി​ന്നും ജ​നു​വ​രി 14ന് ​ര​ക്ഷ​പെ​ട്ട ഒ​രു കു​ട്ടി ഫോ​ണി​ലൂ​ടെ പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ര​ണ്ടു മു​ത​ൽ 29 വ​യ​സു വ​രെ​യു​ള്ള​വ​രെ​യാ​ണ് ച​ങ്ങ​ല​യ്ക്കി​ട്ടി​രു​ന്ന​ത്. കു​ട്ടി​ക​ൾ പോ​ഷ​കാ​ഹാ​ര​ക്കു​വ് മൂ​ലം പ​ട്ടി​ണി കോ​ല​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് വൃ​ത്തി​ഹീ​ന പ​രി​സ​ര​വും കു​ട്ടി​ക​ളെ ക​ട്ടി​ലി​നോ​ട് ചേ​ർ​ത്ത് ച​ങ്ങ​ല​യ്ക്കി​ട്ട​തു​മാ​യ നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.