സ്പോർട്സ് ലോട്ടറി അഴിമതി; ടി.പി.ദാസനെതിരായ അന്വേഷണം അവസാനിപ്പിക്കുന്നു
Wednesday, January 17, 2018 1:18 PM IST
തിരുവനന്തപുരം: സ്പോർട്സ് ലോട്ടറി അഴിമതിക്കേസ് അന്വേഷണം വിജിലൻസ് അവസാനിപ്പിക്കുന്നുവെന്ന് സൂചന. കേസിലെ ഒന്നാം പ്രതിയായ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റ് ടി.പി.ദാസനെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് നിയമോപദേശം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിക്കാനാണ് വിജിലന്‍സ് തീരുമാനമെന്നാണ് വിവരം.

കഴിഞ്ഞ ഇടതുസർക്കാരിന്‍റെ കാലത്ത് പുറത്തിറക്കിയ സ്പോർട്സ് ലോട്ടറി വിൽപ്പനയിൽ 28,10,000 രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പാണ് ക്രമക്കേട് കണ്ടെത്തിയത്. ടി.പി ദാസനായിരുന്നു ഈ കാലയളവിൽ സ്പോര്‍ട്ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ്. പിന്നീട് കൗണ്‍സില്‍ പ്രസിഡന്‍റായ അഞ്ജുബോബി ജോര്‍ജ് സ്പോർട്സ് ലോട്ടറി അഴിമതിയെക്കുറിച്ച് പരസ്യ നിലപാടെടുത്തിരുന്നു. കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനം രാജിവച്ച ശേഷം അഞ്ജു വിജിലൻസിന് പരാതിയും നൽകി.

ലോട്ടറി വിൽപന സംബന്ധിച്ച ഒരു വിവരങങളിലും വ്യക്തതയില്ലെന്ന് എജിയും കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വിജലൻസ് ഈ വിഷയത്തിൽ ത്വരിത പരിശോധന നടത്തുകയും ക്രമക്കേടുണ്ടെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തിരുന്നു. ഇതേത്തുടർന്നായിരുന്നു കേസ് അന്വേഷണം ആരംഭിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.