ഇസ്രയേൽ പ്രധാനമന്ത്രി സബർമതി ആശ്രമം സന്ദർശിച്ചു
Wednesday, January 17, 2018 3:48 PM IST
അഹമ്മദാബാദ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സബർമതി ആശ്രമം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമാണ് നെതന്യാഹു ആശ്രമം സന്ദർശിച്ചത്. മോദിക്കൊപ്പം റോഡ് ഷോ ആയാണ് നെതന്യാഹു സബർമതി ആശ്രമത്തിൽ എത്തിയത്.

ആശ്രമത്തിൽ എത്തിയ നെതന്യാഹു ചർക്കയിൽ നൂൽ നൂൽക്കുകയും ചെയ്തു. പിന്നീട് മോദി സമ്മാനിച്ച പട്ടങ്ങൾ പറത്താനും നെതന്യാഹുവും ഭാര്യയും സമയം കണ്ടെത്തി. ആശ്രമത്തിലേക്കുള്ള യാത്ര പ്രചോദനം പകരുന്നതായിരുന്നുവെന്നും അദ്ദേഹം സന്ദർശക പുസ്തകത്തിൽ എഴുതി.

20 മിനിറ്റ് ആശ്രമത്തിൽ ചെലവിട്ട ശേഷമാണ് നെതന്യാഹു മടങ്ങിയത്. മോദിയുടെ ക്ഷണം സ്വീകിരച്ച് ഗുജറത്തിൽ എത്തുന്ന മൂന്നാമത്തെ ലോകനേതാവാണ് നെതന്യാഹു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചൈനീസ് പ്രസിഡന്‍റ് ഷിചിന്‍ പിംഗും ഗുജറാത്ത് സന്ദർശിച്ചിരുന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.