കാ​ണാ​താ​യ പ​തി​നാ​ലു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, January 17, 2018 6:48 PM IST
കൊ​ല്ലം: കൊ​ട്ടി​യ​ത്ത് മൂ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് കാ​ണാ​താ​യ 14 വ​യ​സു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട്ടി​യം സ്വ​ദേ​ശി ജി​ത്തു ജോ​ബി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കു​ടും​ബ വീ​ടി​നു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ശ​രീ​ര​ത്തി​ൽ വെ​ട്ടേ​റ്റ പാ​ടു​ക​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ‌കു​ണ്ട​റ​യി​ലെ സ്വാ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ ജി​ത്തു​വി​നെ തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.