ഡോ​ക ലാ​യി​ൽ ചൈ​ന കൂ​റ്റ​ൻ സൈ​നി​ക കാ​ര്യാ​ല​യം നി​ർ​മി​ച്ചു; ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
Thursday, January 18, 2018 3:23 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ്ന​മേ​ഖ​ല​യാ​യ ഡോ​ക ലാ​യി​ൽ ചൈ​ന സൈ​നി​ക കോം​പ്ല​ക്സ് നി​ർ​മി​ച്ച​താ​യി രേ​ഖ​ക​ൾ. ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളെ അ​പ​ഗ്ര​ഥി​ച്ച് എ​ൻ​ഡി​ടി​വി​യാ​ണ് വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ആ​രം​ഭി​ച്ച് അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തു​വി​ട്ട ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു രേ​ഖ​ക​ളു​ള്ള​ത്.

ഭൂ​ട്ടാ​ൻ ത​ങ്ങ​ളു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് ചൈ​ന​യു​ടെ മി​ലി​ട്ട​റി കോം​പ്ല​ക്സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ സി​ക്കി​മി​ലെ പ്ര​ശ്ന​മേ​ഖ​ല​യി​ലാ​ണ് ചൈ​ന പു​തി​യ റോ​ഡ് നി​ർ​മി​ച്ച​താ​യി ക​ഴി​ഞ്ഞ മാ​സം റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് വ​ന്പ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം ഉ​പ​ഗ്ര​ഹ​ചി​ത്ര​ങ്ങ​ളി​ൽ തെ​ളി​യു​ന്ന​ത്. ഹെ​ലി​പ്പാ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഡോ​ക ലാ​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റി​ൽ​നി​ന്ന് വെ​റും 81 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ ഡോ​ക ലാ​യി​ൽ പ​ഴ​യ സ്ഥി​തി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ-​ചൈ​നീ​സ് സൈ​ന്യ​ങ്ങ​ൾ മു​ഖാ​മു​ഖം നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ മ​ന്ത്രാ​ല​യം നി​ഷേ​ധി​ക്കു​ന്നു.

പ്ര​ശ്ന​മേ​ഖ​ല​യി​ൽ ചൈ​ന പു​തി​യ റോ​ഡ് നി​ർ​മി​ച്ച​താ​യി ക​ഴി​ഞ്ഞ മാ​സം റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​വ​ർ​ഷം ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും വ​ള​രെ​യ​ടു​ത്താ​ണ് പു​തി​യ റോ​ഡു​ക​ൾ. സൈ​നി​ക​ർ മു​ഖാ​മു​ഖം​നി​ന്ന സ്ഥ​ല​ത്തു​നി​ന്നും കി​ഴ​ക്ക് 4.5 കി​ലോ​മീ​റ്റ​ർ അ​ടു​ത്തു​വ​രെ ഒ​രു റോ​ഡ് എ​ത്തി​യി​രി​ക്കു​ന്നു.

ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് പു​തി​യ നി​ർ​മാ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. അ​ടു​ത്ത നി​ർ​മാ​ണം സം​ഘ​ർ​ഷ മേ​ഖ​ല​യി​ൽ​നി​ന്നും കി​ഴ​ക്ക് 7.3 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 1.2 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് റോ​ഡ് ദീ​ർ​ഘി​പ്പി​ച്ച​ത്.

സി​ക്കിം-​ഭൂ​ട്ടാ​ൻ-​ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണു ഡോ​ക ലാ. ​അ​വി​ടെ ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ ഇ​ന്ത്യ എ​തി​ർ​ത്തു. തു​ട​ർ​ന്ന് 73 ദി​വ​സം ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്നു. ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 28ന് ​ഇ​രു​സേ​ന​ക​ളും പി·ാ​റി. റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു.

പ​ക്ഷേ, ചൈ​ന കൂ​ടു​ത​ൽ വ​ലി​യ സേ​നാ​വ്യൂ​ഹ​ത്തെ അ​വി​ടെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​ന്ന​തി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തി​യ​ത്. നേ​ര​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​ട്രോ​ളിം​ഗി​നു സൈ​നി​ക​ർ വ​ന്നു​പോ​കു​ക​യേ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ശീ​ല​കാ​ല​ത്തും അ​വി​ടെ സൈ​നി​ക​ർ ത​ങ്ങു​ന്നു എ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.