യൂറോപ്പിൽ കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും; എട്ട് മരണം
Friday, January 19, 2018 3:51 AM IST
ആംസ്റ്റർഡാം: വടക്കൻ യൂറോപ്പിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും എട്ട് പേർ മരിച്ചു. ജർമനയിൽ അഞ്ചും നെതർലൻഡ്സിൽ മൂന്നു പേരുമാണ് മരിച്ചത്. ശക്തമായ കാറ്റിനെ തുടർന്ന് ആംസ്റ്റർഡാം വിമാനത്താവളം അടച്ചു.

പലയിടത്തും വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. വൈദ്യുതി വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായിരിക്കുകയാണ്. ശക്തമായ കാറ്റ് തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.