ബോക്സിംഗ് താരത്തിന്‍റെ കൊലപാതകം: മൂന്ന് പേർ പിടിയിൽ
Friday, January 19, 2018 12:50 PM IST
നോയിഡ: മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ശ്രീശക്തി ഗുപ്ത, ഇമ്രാന്‍ കുറേഷി, നഫീസ് എന്നീവരാണ് പിടിയിലായത്. ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസമാണ് വെടിയേറ്റ് മരിച്ച നിലയിൽ ജിതേന്ദ്രയെ കണ്ടെത്തിയത്.

ഗ്രേറ്റർ നോയിഡയിൽ ഒരു ജിംനേഷ്യത്തിൽ പരിശീലകനായി പ്രവർത്തിക്കുകയായിരുന്നു ജിതേന്ദ്ര മാൻ. ജിതേന്ദ്രയുടെ കുടുംബത്തിന്‍റെ പരാതിയിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തിരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.