ഡോ​ക ലാ ​സ്വ​ന്തം മ​ണ്ണ്, ഇ​ന്ത്യ ഇ​ട​പെ​ടേ​ണ്ട; നി​ർ​മാ​ണം ന്യാ​യീ​ക​രി​ച്ച് ചൈ​ന
Friday, January 19, 2018 6:23 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ശ്ന​മേ​ഖ​ല​യാ​യ ഡോ​ക ലാ​യി​ൽ സൈ​നി​ക കോം​പ്ല​ക്സ് നി​ർ​മി​ച്ച​തി​നെ ന്യാ​യീ​ക​രി​ച്ച് ചൈ​ന. നി​യ​മ​പ​ര​മാ​യാ​ണ് ഇ​വി​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്നും സൈ​നി​ക​രു​ടെ​യും പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ​യും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​ർ​മാ​ണ​ങ്ങ​ളെ​ന്നും ചൈ​ന ന്യാ​യീ​ക​രി​ച്ചു.

ഡോ​ക ലാ ​ചൈ​ന​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള പ്ര​ദേ​ശ​മാ​ണെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു ത​ർ​ക്ക​വു​മി​ല്ലെ​ന്നും ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ലു ​കാ​ങ് പ​റ​ഞ്ഞു. ഇ​ന്ത്യ ത​ങ്ങ​ളു​ടെ കൈ​വ​ശ​ഭൂ​മി​യി​ൽ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നെ ചൈ​ന ഒ​രി​ക്ക​ലും എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും സ്വ​ന്തം മ​ണ്ണി​ൽ ചൈ​ന ന​ട​ത്തു​ന്ന നി​ർ​മാ​ണ​ങ്ങ​ളെ മ​റ്റു രാ​ജ്യ​ങ്ങ​ളും എ​തി​ർ​ക്കി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ലു ​കാ​ങ് വ്യ​ക്ത​മാ​ക്കി. ഭൂ​ട്ടാ​ൻ ത​ങ്ങ​ളു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​ണ് ചൈ​ന ത​ങ്ങ​ളു​ടെ​ടേ​താ​ണെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

ഡോ​ക ലാ​യി​ൽ ചൈ​ന സൈ​നി​ക കോം​പ്ല​ക്സ് നി​ർ​മി​ച്ച​താ​യി രേ​ഖ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം ആ​രം​ഭി​ച്ച് അ​ഞ്ചു മാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തു​വി​ട്ട ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു രേ​ഖ​ക​ളു​ള്ള​ത്. ഭൂ​ട്ടാ​ൻ ത​ങ്ങ​ളു​ടേ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് ചൈ​ന​യു​ടെ മി​ലി​ട്ട​റി കോം​പ്ല​ക്സ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഹെ​ലി​പ്പാ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഡോ​ക ലാ​യി​ലെ ഇ​ന്ത്യ​ൻ പോ​സ്റ്റി​ൽ​നി​ന്ന് വെ​റും 81 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഡോ​ക ലാ​യി​ൽ പ​ഴ​യ സ്ഥി​തി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ-​ചൈ​നീ​സ് സൈ​ന്യ​ങ്ങ​ൾ മു​ഖാ​മു​ഖം നി​ന്നി​രു​ന്ന സ്ഥ​ല​ത്ത് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ മ​ന്ത്രാ​ല​യം നി​ഷേ​ധി​ക്കു​ന്നു.

സി​ക്കിം-​ഭൂ​ട്ടാ​ൻ-​ചൈ​ന അ​തി​ർ​ത്തി​ക​ൾ സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​ണു ഡോ​ക ലാ. ​അ​വി​ടെ ജൂ​ണി​ൽ ചൈ​നീ​സ് പ​ട്ടാ​ളം റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നെ ഇ​ന്ത്യ എ​തി​ർ​ത്തു. തു​ട​ർ​ന്ന് 73 ദി​വ​സം ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ർ മു​ഖാ​മു​ഖം നി​ന്നു. ച​ർ​ച്ച​ക​ളെ​ത്തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് 28ന് ​ഇ​രു​സേ​ന​ക​ളും പി​ൻ​മാ​റി. റോ​ഡ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പി​ക്കാ​ൻ ഇ​ന്ത്യ​ക്കു ക​ഴി​ഞ്ഞു.

പ​ക്ഷേ, ചൈ​ന കൂ​ടു​ത​ൽ വ​ലി​യ സേ​നാ​വ്യൂ​ഹ​ത്തെ അ​വി​ടെ സ്ഥി​ര​മാ​യി വി​ന്യ​സി​ക്കു​ന്ന​തി​ലേ​ക്കാ​ണു കാ​ര്യ​ങ്ങ​ൾ ചെ​ന്നെ​ത്തി​യ​ത്. നേ​ര​ത്തെ വ​ർ​ഷ​ത്തി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ പ​ട്രോ​ളിം​ഗി​നു സൈ​നി​ക​ർ വ​ന്നു​പോ​കു​ക​യേ ചെ​യ്തി​രു​ന്നു​ള്ളൂ. ഇ​പ്പോ​ൾ ശീ​ല​കാ​ല​ത്തും അ​വി​ടെ സൈ​നി​ക​ർ ത​ങ്ങു​ന്നു എ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.