വി​ദേ​ശ​ത്ത് പ​ര​ന്പ​ര തോ​റ്റ കോ​ഹ്‌ലി​പ്പ​ട​യ്ക്ക് ആ​ശ്വാ​സ​വു​മാ​യി ധോ​ണി
Friday, January 19, 2018 7:05 PM IST
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ പ​ര​ന്പ​ര ന​ഷ്ട​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ ടെ​സ്റ്റ് ടീ​മി​ന് ആ​ശ്വാ​സ​വു​മാ​യി മു​ൻ നാ​യ​ക​ൻ എം.​എ​സ്.​ധോ​ണി. പ​ര​ന്പ​ര​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ലും ക​ര​ക​യ​റാ​ൻ ഇ​ന്ത്യ​ൻ ടീ​മി​ന് ക​ഴി​വു​ണ്ടെ​ന്നും 20 വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന പേ​സ് ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും ധോ​ണി പ​റ​ഞ്ഞു.

ടെ​സ്റ്റ് മ​ത്സ​രം വി​ജ​യി​ക്കാ​ൻ എ​തി​രാ​ളി​ക​ളു​ടെ 20 വി​ക്ക​റ്റ് വീ​ഴ്ത്ത​ണം. ന​മ്മ​ൾ 20 വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. 20 വി​ക്ക​റ്റ് നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ അ​ടു​ത്ത സാ​ധ്യ​ത മ​ത്സ​രം സ​മ​നി​ല​യി​ൽ എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ്. റ​ണ്‍​സ് വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ത്സ​രം സ​മ​നി​ല​യി​ലെ​ത്തി​ക്കാം. മൂ​ന്നാ​മ​ത്തെ സാ​ധ്യ​ത എ​ന്ന​ത് ഒ​രു സാ​ധ്യ​ത​യ​ല്ല, അ​ത് വി​ജ​യം മാ​ത്ര​മാ​ണ്- ധോ​ണി പ​റ​ഞ്ഞു. സ്വ​ദേ​ശ​ത്തോ, വി​ദേ​ശ​ത്തോ, എ​വി​ടെ​യാ​യാ​ലും എ​തി​ർ ടീ​മി​ന്‍റെ 20 വി​ക്ക​റ്റ് എ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വി​ജ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ധോ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.

20 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​ക്ക​ഴി​ഞ്ഞാ​ൽ ടീം ​വി​ജ​യ​ത്തി​ന് പ്രാ​പ്ത​രാ​യി. ഇ​തി​നൊ​പ്പം ബാ​റ്റ്സ്മാ​ൻ​മാ​ർ റ​ണ്‍​സ് കൂ​ടി കൂ​ടി സ്കോ​ർ ചെ​യ്തു തു​ട​ങ്ങി​യാ​ൽ ടീ​മി​ന് വി​ജ​യ​ത്തി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യു​മെ​ന്നും ധോ​ണി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.