കോ​ഴി​ക്കോ​ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ മ​ന്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Friday, January 19, 2018 8:03 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ മ​ന്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 33 ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ന്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന 875 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ക്ത സാ​ന്പി​ളു​ക​ൾ എ​ടു​ത്തി​രു​ന്നു. ഈ ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് മ​ന്ത് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും കോ​ഴി​ക്കോ​ട് കാ​യ​ക്കൊ​ടി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വി​ടെ മ​ന്ത് രോ​ഗം പ​ര​ത്തു​ന്ന ക്യൂ​ല​ക്സ് കൊ​തു​കു​ക​ളെ ക​ണ്ടെ​ത്തി.

875 കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ 341 സ്ഥ​ല​ങ്ങ​ൾ വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.