എ​യ​ർ​ബാ​ഗ് ത​ക​രാ​ർ: ഹോ​ണ്ട 22,834 കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു
Friday, January 19, 2018 10:15 PM IST
മും​ബൈ: ഹോ​ണ്ട കാ​ർ ക​ന്പ​നി രാ​ജ്യ​ത്ത് വി​റ്റ​ഴി​ച്ച കാ​റു​ക​ൾ തി​രി​കെ​വി​ളി​ക്കു​ന്നു. എ​യ​ർ​ബാ​ഗ് നി​ർ​മാ​ണ​ത്തി​ലെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 22,834 കാ​റു​ക​ളാ​ണ് ഹോ​ണ്ട ഇ​ന്ത്യ തി​രി​കെ​വി​ളി​ക്കു​ന്ന​ത്.

ത​കാ​ത്ത കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ച്ച എ​യ​ർ​ബാ​ഗു​ക​ളി​ലാ​ണ് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​തു​ട​ർ​ന്ന് കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ന്പ​നി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഹോ​ണ്ട സി​റ്റി, ജാ​സ്, അ​ക്കോ​ർ​ഡ് തു​ട​ങ്ങി​യ കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്ന​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 2013ൽ ​നി​ർ​മി​ച്ച കാ​റു​ക​ളി​ലാ​ണ് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​ത്.

പ​ണ​ച്ചെ​ല​വ് ഇ​ല്ലാ​തെ, തി​ക​ച്ചും സൗ​ജ​ന്യ​മാ​യി കാ​റു​ക​ൾ തി​രി​കെ വി​ളി​ച്ച് ത​ക​രാ​ർ പ​രി​ഹ​രി​ച്ചു ന​ൽ​കു​മെ​ന്ന് ഹോ​ണ്ട പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.