യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നും കു​ടും​ബ​വും ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, January 19, 2018 10:22 PM IST
പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ യു​വ ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​നെ​യും കു​ടും​ബ​ത്തെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബാ​ന​റി​ലെ ഫ്ളാ​റ്റി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

ജ​യേ​ഷ് പ​ട്ടേ​ൽ, ഭാ​ര്യ ഭൂ​മി​ക, മ​ക​ൻ നാ​ലു വ​യ​സു​കാ​ര​ൻ നി​കേ​ഷ് എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. അ​തേ​സ​മ​യം, നാ​ലു വ​യ​സു​കാ​ര​ൻ മ​ക​ന്‍റെ മ​ര​ണ കാ​ര​ണം ഇ​തേ​വ​രെ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ടി​നു പു​റ​ത്തേ​ക്ക് ആ​ള​ന​ക്കം കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ടും​ബ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ക​ന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ നി​കേ​ഷ് ആ​ശ​ങ്കാ​കു​ല​നാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.