വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം: പാ​ക് ഹൈ​ക്ക​മ്മി​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി
Friday, January 19, 2018 11:33 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ഡെ​പ്യൂ​ട്ടി ഹൈ​ക്ക​മ്മി​ഷ​ണ​റെ ഇ​ന്ത്യ വി​ളി​ച്ചു​വ​രു​ത്തി. അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ തു​ട​ർ​ച്ച​യാ​യി വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സ​യി​ദ് ഹൈ​ദ​ർ ഷാ​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ലെ ഹി​രാ​ന​ഗ​ർ, സാം​ബ, രാം​ഗ​ഡ്, ആ​ർ​എ​സ് പു​ര, അ​ർ​ണി​യ സെ​ക്ട​റു​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു സി​വി​ലി​യ​ൻ​മാ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തി​ലും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​തി​ലും ഇ​ന്ത്യ ക​ടു​ത്ത പ്ര​തി​ഷേ​ധ​മ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലും അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​യി​ലു​മാ​യി നൂ​റി​ല​ധി​കം വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം മാ​ത്രം സം​ഭ​വി​ച്ച​താ​യും ഹൈ​ക്ക​മ്മി​ഷ​ണ​റെ ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ക്കി​സ്ഥാ​ൻ ഡി​വി​ഷ​നി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​ണ് സ​യി​ദ് ഹൈ​ദ​ർ ഷാ​യോ​ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.