ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: വോ​സ്നി​യാ​ക്കി അ​വ​സാ​ന 16 ൽ, ​ഒ​സ്റ്റാ​പെ​ങ്കോ പു​റ​ത്ത്
Saturday, January 20, 2018 2:49 AM IST
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ ലോ​ക ഏ​ഴാം ന​മ്പ​ർ താ​രം ജ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ പു​റ​ത്താ​യി. മൂ​ന്നാം റൗ​ണ്ടി​ൽ ഈ​സ്റ്റോ​ണി​യ​യു​ടെ അ​നെ​റ്റ് കോ​ണ്ട​വെ​യ്റ്റി​നോ​ടാ​ണ് ലാ​ത്വി​യ​ൻ താ​രം പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ഫ്ര​ഞ്ച് ഓ​പ്പ​ൺ ചാ​മ്പ്യ​ൻ ര​ണ്ടാം സെ​റ്റി​ൽ അ​നാ​യാ​സ ജ​യം നേ​ടി​യെ​ങ്കി​ലും മൂ​ന്നാം സെ​റ്റി​ൽ വീ​ണു. സ്കോ​ർ: 6-3, 1-6, 6-3.

മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റും 53 മി​നി​റ്റും നീ​ണ്ടു​നി​ന്നു. മെ​ൽ​ബ​ണി​ൽ ആ​ദ്യ​മാ​യാ​ണ് അ​നെ​റ്റ് നാ​ലാം റൗ​ണ്ടി​ലെ​ത്തു​ന്ന​ത്. നാ​ലാം റൗ​ണ്ടി​ൽ അ​നെ​റ്റ് സ്പാ​നി​ഷ് താ​രം ക​ർ​ള സു​വാ​ര​സ് ന​വോ​ര​യെ നേ​രി​ടും.



ര​ണ്ടാം സീ​ഡ് ക​രോ​ളി​ന വോ​സ്നി​യാ​ക്കി പ്രീ ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. കി​കി ബെ​ർ​ട്ട​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി അ​വ​സാ​ന 16 ൽ ​ക​ട​ന്ന​ത്. സ്കോ​ർ: 6-4, 6-3.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.