കൊ​ല​ക്കു​റ്റം: മ്യാ​ൻ​മ​റി​ൽ ആ​റ് സൈ​നി​ക​ർ​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്
Monday, January 22, 2018 3:31 AM IST
യാ​ങ്കൂ​ൺ: മ്യാ​ൻ​മ​റി​ൽ മൂ​ന്നു ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​റ് സൈ​നി​ക​ർ​ക്ക് 10 വ​ർ​ഷം ത​ട​വ് ശി​ക്ഷ. സെ​പ്റ്റം​ബ​റി​ൽ യു​ദ്ധ​മേ​ഖ​ല​യാ​യ ക​ച്ചി​ൻ പ്ര​വി​ശ്യ‍​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് സൈ​നി​ക കോ​ട​തി ശി​ക്ഷി​ച്ച​ത്.

വി​മ​ത​സേ​ന​യും മ്യാ​ൻ​മ​ർ സൈ​ന്യ​വും ത​മ്മി​ൽ പോ​രാ​ട്ടം ന​ട​ക്കു​ന്ന മേ​ഖ​ല​യി​ൽ പ​ലാ​യ​നം ചെ​യ്ത
ഒ​രു ല​ക്ഷ​ത്തോ​ളം പേ​ർ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലാ​ണ് ക​ഴി​യു​ന്ന​ത്. ‌വ​ന​ത്തി​ൽ വി​റ​കു ശേ​ഖ​രി​ക്കാ​ൻ പോ​യ ഇ​വ​രി​ൽ അ​ഞ്ച് പേ​രെ സൈ​നി​ക​ർ ത​ട​ഞ്ഞു​വെ​ച്ചെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ട് പേ​രെ വി​ട്ട​യ​ച്ചു. എ​ന്നാ​ൽ മ​റ്റു മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ക​ണ്ടെ​ത്തി​യ​ത്.

ആ​റ് പ്ര​തി​ക​ളും കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നെ​ന്ന് ക​ച്ചി​ൻ സ്റ്റേ​റ്റ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മി​ൻ സോ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.