വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്; എ​സ്ബി​ഐ​യു​ടെ 1.30 ല​ക്ഷം ന​ഷ്ട​പ്പെ​ട്ടു
Monday, January 22, 2018 7:42 PM IST
കോ​ഴി​ക്കോ​ട്: സ്കി​മ്മ​ർ ഉ​പ​യോ​ഗി​ച്ച് എ​ടി​എം ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം പോ​ലീ​സ് വ​ല​യി​ലാ​യ​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ച് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. ഇ​ട​പാ​ടു​കാ​ർ​ക്ക് പ​ക​രം ഇ​ത്ത​വ​ണ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യാ​ണ്(​എ​സ്ബി​ഐ) ത​ട്ടി​പ്പി​നി​ര​യാ​യ​ത്.

കാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നി​ൽ പ​ണം നി​റ​ച്ച​ശേ​ഷം, തൊ​ട്ട​ടു​ത്ത എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കു​ക, എ​ടി​എം ട്രേ​യി​ൽ പ​ണം വ​ന്നാ​ലു​ട​ൻ മെ​ഷീ​ൻ ഓ​ഫ് ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് പു​തി​യ ത​ട്ടി​പ്പു​രീ​തി. പ​ണം ല​ഭി​ക്കു​മെ​ങ്കി​ലും മെ​ഷീ​ൻ ഓ​ഫാ​ക്കി​യ​തു​മൂ​ലം ത​ട്ടി​പ്പു​കാ​രു​ടെ അ​ക്കൗ​ണ്ടി​ൽ കു​റ​വു​വ​രി​ല്ല.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ​സ്റ്റേ​ഷ​ൻ ലി​ങ്ക് റോ​ഡി​ലെ എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്ന് 1.30 ല​ക്ഷം രൂ​പ ഈ​വി​ധം ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന പ​രാ​തി​യി​ൽ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടി​പ്പ് ന​ട​ത്തി​യ യു​വാ​ക്ക​ളു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ​ന്നു സം​ശ​യി​ക്കു​ന്ന ഇ​വ​ർ​ക്കാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.