ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ ഒ​ഴി​വാ​ക്ക​ൽ: സ്പീ​ക്ക​ർ ഗ​വ​ർ​ണ​റോ​ട് വ്യ​ക്ത​ത തേ​ടും
Monday, January 22, 2018 10:35 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ചു ന​ട​ത്തി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റി​സ് പി. ​സ​ദാ​ശി​വം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ സം​ഭ​വ​ത്തി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഗ​വ​ർ​ണ​റോ​ട് വ്യ​ക്ത​ത തേ​ടും. പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​ത് ബോ​ധ​പൂ​ർവ​​മാ​ണോ​യെ​ന്ന് സ്പീ​ക്ക​ർ ഗ​വ​ർ​ണ​റോ​ട് ആ​രാ​യു​മെ​ന്നാ​ണ് സ​ർ​ക്കാ​രി​നോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

നേ​ര​ത്തെ, സ​ഹ​ക​ര​ണ ഫെ​ഡ​റ​ലി​സ​ത്തെ അ​ട്ടി​മ​റി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്നു ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും നേ​രി​ട്ട് ഇ​ട​പെ​ടാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ണ​ത ന​മ്മെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു​ണ്ട് എ​ന്ന ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലെ ഭാ​ഗ​മാ​ണ് ഗ​വ​ർ​ണ​ർ വാ​യി​ക്കാ​തെ ഒ​ഴി​വാ​ക്കി​യ​ത്. രാ​ജ്യ​ത്തെ മി​ക​ച്ച ക്ര​മ​സ​മാ​ധാ​ന നി​ല​യു​ള്ള സം​സ്ഥാ​ന​മാ​യി​രു​ന്നി​ട്ടു കൂ​ടി ചി​ല വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ ഭാ​ര​ത​ത്തി​ലാ​ക​മാ​നം ഒ​രു മാ​സ​ക്കാ​ലം പ്ര​ച​ര​ണം ന​ട​ത്തു​ക​യു​ണ്ടാ​യി എ​ന്ന വാ​ക്കി​ലെ വ​ർ​ഗീ​യ​സം​ഘ​ട​ന​ക​ൾ എ​ന്ന പ​ദ​വും ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി.

എ​ന്നാ​ൽ, ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി​യ​തു ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നീ​ടു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക്കു​ന്ന ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ട് ഗ​വ​ർ​ണ​റെ കാ​ണി​ച്ചു മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ​രൂ​പ​ത്തി​ലാ​ക്കു​ന്ന​ത്. പ്ര​സം​ഗ​ത്തി​നു നീ​ളം കൂ​ടി​യാ​ൽ ഗ​വ​ർ​ണ​ർ​മാ​ർ സാ​ധാ​ര​ണ​യാ​യി പൂ​ർ​ണ​മാ​യി വാ​യി​ക്കാ​തെ വി​ടാ​റു​ണ്ട്. അ​ങ്ങ​നെ വി​ടു​ന്ന ഭാ​ഗം ഏ​തെ​ന്ന് സ​ഭ​യി​ൽ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടാ​റു​ണ്ട്. എ​ന്നാ​ൽ, ഗ​വ​ർ​ണ​ർ ന​ട​ത്തി​യ ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​ത്ത​ര​ത്തി​ൽ ഒ​രു ചൂ​ണ്ടി​ക്കാ​ട്ട​ലും ന​ട​ത്തി​യി​രു​ന്നി​ല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.