യു​എ​സി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം; ബി​ൽ സെ​ന​റ്റി​ൽ പാ​സാ​യി
Tuesday, January 23, 2018 12:04 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം. ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ല്കാ​നു​ള്ള ബി​ൽ സെ​ന​റ്റി​ൽ പാ​സാ​യി. പ​തി​നെ​ട്ടി​നെ​തി​രേ 81 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ പാ​സ​യ​തെ​ന്ന് ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബി​ൽ ഇ​നി പ്ര​തി​നി​ധി സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​യ്ക്കും.

പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ക​ടും​പി​ടി​ത്തം കാ​ര​ണം ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ഭാ​ഗി​ക​മാ​യി സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 16 വ​രെ സ​ർ​ക്കാ​ർ ചെ​ല​വി​നു​ള്ള ഫ​ണ്ട് നീ​ട്ടി​ന​ല്കാ​നു​ള്ള ബി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി സെ​ന​റ്റി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​പ​പ്പെ​ട്ട​ത്. നൂ​റം​ഗ സെ​ന​റ്റി​ൽ റി​പ്പ​ബ്ലി​ക്ക·ാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലും ഫ​ണ്ട് പാ​സാ​ക്കാ​ൻ വേ​ണ്ട 60 വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല.

കു​ടി​യേ​റ്റ​വി​ഷ​യ​ത്തി​ൽ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ബി​ല്ലി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്യി​ല്ലെ​ന്ന് ഡെ​മോ​ക്രാ​റ്റു​ക​ൾ നി​ല​പാ​ടെ​ടു​ത്ത​താ​ണ് കാ​ര​ണം. ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യം, ഭ​വ​നം, പ​രി​സ്ഥി​തി വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കു​മെ​ന്നാ​യി​രു​ന്നു ആ​ശ​ങ്ക.

ഇ​ത്ത​രം സ​ർ​ക്കാ​ർ സ്തം​ഭ​നം അ​മേ​രി​ക്ക​യി​ൽ ഇ​താ​ദ്യ​മ​ല്ല. എ​ന്നാ​ൽ, ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​ക്ക് ഇ​രു​സ​ഭ​ക​ളി​ലും ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രി​ക്കേ ഉ​ണ്ടാ​കു​ന്ന​ത് ആ​ദ്യ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.