ജീവനു വേണ്ടി സിൽജോ കൈനീട്ടുന്നു
Tuesday, January 23, 2018 1:16 PM IST
ക​രു​വ​ഞ്ചാ​ൽ: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് തേ​ടു​ന്നു. ക​ന​ക​ക്കു​ന്നി​ലെ മ​ണ്ണാ​പ​റ​ന്പി​ൽ ജോ​സ​ഫ്-​റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സി​ൽ​ജോ ജോ​സ​ഫ് (28) ആ​ണ് തൃ​ശൂ​ർ വെ​സ്റ്റ് ഹൈ​ടെ​ക് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര നി​ല​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

ഏ​ഴു​വ​ർ​ഷം മു​ന്പ് പ​നി വ​ന്ന് ന്യൂ​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സി​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ സി​ൽ​ജോ​യു​ടെ ഒ​രു വൃ​ക്ക ചു​രു​ങ്ങി തീ​ർ​ന്ന് പ്ര​വ​ർ​ത്ത​നം നി​ശ്ച​ല​മാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ദു​ര​ന്തം വി​ട്ടു​മാ​റാ​തെ ര​ണ്ടാ​മ​ത്തെ വൃ​ക്ക​യേ​യും രോ​ഗം ബാ​ധി​ച്ച​തോ​ടെ സി​ൽ​ജോ​യു​ടെ മു​ന്നോ​ട്ടു​ള്ള ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​യി. മൂ​ത്രം കെ​ട്ടി​നി​ന്ന് വൃ​ക്ക നീ​രു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ര​ണ്ടാ​മ​ത്തെ വൃ​ക്ക​യു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.

ഇ​തി​നോ​ട​കം ഭീ​മ​മാ​യ തു​ക മു​ട​ക്കി മൂ​ന്ന് ഓ​പ്പ​റേ​ഷ​ൻ ചെ​യ്തെ​ങ്കി​ലും യാ​തൊ​രു ഫ​ല​വു​മു​ണ്ടാ​യി​ല്ല. ഇ​രു​പ​തു ദി​വ​സ​മാ​യി ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന സി​ൽ​ജോ​യ്ക്ക് ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​നു​ള്ള ഏ​ക വ​ഴി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യാ​ണ്. വൃ​ക്ക ന​ൽ​കാ​ൻ അ​മ്മ റോ​സ​മ്മ ത​യാ​റാ​ണ്. എ​ന്നാ​ൽ ആ ​മാ​തൃ​സ്നേ​ഹ​ത്തി​ന്‍റെ മു​ന്നി​ലും ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത് താ​ങ്ങാ​നാ​വാ​ത്ത ചെ​ല​വാ​ണ്.

ഇ​പ്പോ​ൾ ത​ന്നെ ആ​റു​ല​ക്ഷം രൂ​പ ഇ​വ​ർ​ക്കു ചെ​ല​വാ​യി ക​ഴി​ഞ്ഞു. വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് ഏ​ക​ദേ​ശം 25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വു വ​രു​മെ​ന്ന​ത് ഈ ​കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​ത്താ​ണ്. നി​ർ​ധ​ന ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സി​ൽ​ജോ​യ്ക്ക് ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് കൂ​ടി​യേ തീ​രൂ. അതിനാൽ ഈ കുടുംബം എല്ലാവരുടെയും കനിവ് തേടുകയാണ്.

സിൽജോയ്ക്കുള്ള സ​ഹാ​യം Deepika Charitable Turst ​ നു ​​South India Bank ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം. അ​ക്കൗ​ണ്ട് ന​ന്പ​ർ 00370730 00003036 IFSC Code SIBL 0000037 ​​ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം cfo@deepika.com ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് (91) 93495 99068.

ചാരിറ്റി വിവരങ്ങൾക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.