പ​രി​ക്ക് വ​ഴി മു​ട​ക്കി; റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്ത്
Tuesday, January 23, 2018 5:54 PM IST
മെ​ൽ​ബ​ണ്‍: ലോ​ക ഒ​ന്നാം ന​ന്പ​ർ സ്പെ​യി​നി​ന്‍റെ റാ​ഫേ​ൽ ന​ദാ​ൽ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നു പു​റ​ത്ത്. മെ​ൽ​ബ​ണി​ലെ റോ​ഡ് ലേ​വ​ർ അ​രീ​ന​യി​ൽ ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക ആ​റാം സീ​ഡ് മാ​രി​ൻ സി​ലി​ച്ചി​നോ​ട് തോ​ല്‍​വി​യു​റ​പ്പി​ച്ച​തോ​ടെ, പ​രി​ക്കേ​റ്റ ന​ദാ​ല്‍ മ​ത്സ​ര​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്. സ്കോ​ർ: 6-3, 3-6, 2-6, 0-2.

അ​ഞ്ചു സെ​റ്റു​ക​ൾ നീ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന സെ​റ്റി​ൽ ര​ണ്ടു ഗെ​യി​മു​ക​ൾ ന​ഷ്ട​പ്പെ​ട്ട​തോ​ടെ ന​ദാ​ൽ പ​രി​ക്കേ​റ്റു മ​ത്സ​ര​ത്തി​ൽ​നി​ന്നു പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. വി​ജ​യ​ത്തോ​ടെ സി​ലി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍ സെ​മി ഫൈ​ന​ലി​ലെ​ത്തി. ബ്രി​ട്ട​ന്‍റെ ക​യ്ൽ എ​ഡ്മ​ണ്ടാ​ണ് സെ​മി​യി​ൽ സി​ലി​ച്ചി​ന്‍റെ എ​തി​രാ​ളി.

ആ​ദ്യ സെ​റ്റി​ൽ 6-3ന്‍റെ വി​ജ​യ​ത്തോ​ടെ​യാ​ണ് ന​ദാ​ൽ മ​ത്സ​രം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം സെ​റ്റ് അ​തേ സ്കോ​റി​നു സ്വ​ന്ത​മാ​ക്കി സി​ലി​ച്ച് തി​രി​ച്ച​ടി​ച്ചു. മൂ​ന്നാം സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ണ്ടെ​ങ്കി​ലും 7-6 എ​ന്ന സ്കോ​റി​ൽ സെ​റ്റ് സ്വ​ന്തം പേ​രി​ലെ​ഴു​താ​ൻ ന​ദാ​ലി​നു ക​ഴി​ഞ്ഞു. നി​ർ​ണാ​യ​ക​മാ​യ നാ​ലാം സെ​റ്റ് ന​ദാ​ലി​ന് ഒ​ര​വ​സ​ര​വും ന​ൽ​കാ​തെ 2-6 എ​ന്ന സ്കോ​റി​ൽ സ്വ​ന്ത​മാ​ക്കി​യ സി​ലി​ച്ച്, മ​ത്സ​രം അ​ഞ്ചാം സെ​റ്റി​ലേ​ക്കു നീ​ട്ടി.

നാ​ലാം സെ​റ്റി​നു​ശേ​ഷം ന​ദാ​ൽ പേ​ശീ​വ​ലി​വി​നെ തു​ട​ർ​ന്നു വൈ​ദ്യ​സ​ഹാ​യം തേ​ടി​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​നി​റ​ങ്ങി​യ​ത്. പ​ക്ഷേ, അ​ഞ്ചാം സെ​റ്റി​ന്‍റെ ആ​ദ്യ ര​ണ്ടു ഗെ​യി​മും സി​ലി​ച്ച് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ദാ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.