ഫാ​ക്ടി​ന്‍റെ പ​ണം ഫാ​ക്ടി​നാ​യി​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മോ​ദി​യോ​ടു മു​ഖ്യ​മ​ന്ത്രി
Tuesday, January 23, 2018 6:18 PM IST
തി​രു​വ​ന​ന്ത​പു​രം: എ​ഫ്എ​സി​ടി (ഫാ​ക്ട്) യു​ടെ ഭൂ​മി കി​ൻ​ഫ്ര​ക്ക് കൈ​മാ​റു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക ഫാ​ക്ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക​യ​ച്ച ക​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യം.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന ഫാ​ക്ടി​ന്‍റെ ഭൂ​മി​യാ​ണ് പെ​ട്രോ​ളി​യം വ്യ​വ​സാ​യം സ്ഥാ​പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സാ​യ വി​ക​സ​ന സ്ഥാ​പ​ന​മാ​യ കി​ൻ​ഫ്ര​ക്ക് കൈ​മാ​റു​ന്ന​ത്. ര​ണ്ടു ക​ന്പ​നി​ക​ളും ച​ർ​ച്ച ചെ​യ്ത് വി​ല നി​ർ​ണ​യി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​ഴി ല​ഭി​ക്കു​ന്ന തു​ക ഫാ​ക്ടി​ന്‍റെ ക​ട ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​നും നി​കു​തി അ​ട​യ്ക്കാ​നും വി​നി​യോ​ഗി​ക്കാ​നാ​ണ് വ​ളം-​രാ​സ​വ​സ്തു മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ച​ത്.

കേ​ന്ദ്ര സ​ർ​ക്കാ​രി​നും ബാ​ങ്കി​നു​മു​ള്ള ബാ​ധ്യ​ത തീ​ർ​ത്താ​ൽ ഫാ​ക്ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു പ​ണ​മു​ണ്ടാ​കി​ല്ല. ഫാ​ക്ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി നേ​ര​ത്തെ ത​ന്നെ വ​ളം-​രാ​സ​വ​സ്തു മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​താ​ണ്. ഫാ​ക്ടി​ന്‍റെ വി​ക​സ​ന​സാ​ധ്യ​ത​യും തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ല്പ​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഭൂ​മി വി​ൽ​പ​ന​യി​ലെ തു​ക പൂ​ർ​ണ​മാ​യും ക​ന്പ​നി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വി​നി​യോ​ഗി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കേ​ന്ദ്ര സ​ർ​ക്കാ​രി​നു​ള്ള ക​ടം എ​ഴു​തി​ത്ത​ള്ളു​ക​യോ ആ ​തു​ക ഫാ​ക്ടി​ലെ ഓ​ഹ​രി​യാ​യി മാ​റ്റു​ക​യോ ചെ​യ്യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.