ദാ​വോ​സി​ൽ സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​റ​യ​ണ​മെ​ന്ന് മോ​ദി​യോ​ട് രാ​ഹു​ൽ
Tuesday, January 23, 2018 6:29 PM IST
ന്യൂ​ഡ​ൽ​ഹി: ദാ​വോ​സി​ലെ ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​ൽ ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ സം​ബ​ന്ധി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​ക്ക് സ്വാ​ഗ​തം. എ​ന്തു​കൊ​ണ്ടാ​ണ് ജ​ന​സം​ഖ്യ​യി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ കൈ​ക​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ത്തി​ന്‍റെ 73 ശ​ത​മാ​ന​വും എ​ത്ത​പ്പെ​ട്ടെ​ന്ന് ദാ​വോ​സി​ൽ ദ​യ​വാ​യി പ​റ​യ​ണ​മെ​ന്ന് രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഒ​രു റി​പ്പോ​ർ​ട്ടും ഇ​തി​നൊ​പ്പം ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

ഓ​ക്സ്ഫാം എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ഷി​ക സ​ർ​വേ​യി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ ഉ​ദ്ധ​രി​ച്ചാ​ണ് രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്. ഓ​ക്സ്ഫാം സ​ർ​വേ​യു​ടെ റി​പ്പോ​ർ​ട്ടും ട്വീ​റ്റി​നൊ​പ്പം രാ​ഹു​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.