സ​യ​ൻ​സി​ൽ വെ​ള്ളം​ചേ​ർ​ക്ക​ണ്ട; ഡാ​ർ​വി​നെ ത​ള്ളി​യ സ​ഹ​മ​ന്ത്രി​യെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി
Tuesday, January 23, 2018 6:45 PM IST
ന്യൂ​ഡ​ൽ​ഹി: ചാ​ൾ​സ് ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം തെ​റ്റാ​ണെ​ന്നു പ​റ​ഞ്ഞ സ​ഹ​മ​ന്ത്രി​യെ ത​ള്ളി കേ​ന്ദ്ര മാ​നവ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ഡാ​ർ​വി​ന്‍റെ സി​ദ്ധാ​ന്തം പോ​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന് ത​ന്‍റെ വ​കു​പ്പി​ലെ സ​ഹ​മ​ന്ത്രി​യാ​യ സ​ത്യ​പാ​ൽ സിം​ഗി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.

ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം തെ​റ്റാ​ണെ​ന്നു തെ​ളി​യി​ക്കാ​ൻ ദേ​ശീ​യ സെ​മി​നാ​ർ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും സ​യ​ൻ​സി​ൽ വെ​ള്ളം​ക​ല​ർ​ത്തു​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ജാ​വ​ദേ​ക്ക​ർ പി​ടി​ഐ​യോ​ടു വ്യ​ക്ത​മാ​ക്കി. സ​യ​ൻ​സ് ശാ​സ്ത്ര​ജ്ഞ​രു​ടെ മേ​ഖ​ല​യാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​രെ സ്വ​ത​ന്ത്രമാ​യി വി​ട​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

ചാ​ൾ​സ് ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം തെ​റ്റാ​ണെ​ന്നും ഭൂ​മി​യി​ൽ മ​നു​ഷ്യ​ൻ ഉ​ണ്ടാ​യ​ത് മ​നു​ഷ്യ​നാ​യി ത​ന്നെ​യാ​ണെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി സ​ഹ​മ​ന്ത്രി സ​ത്യ​പാ​ൽ സിം​ഗി​ന്‍റെ പ​രാ​മ​ർ​ശം. സ്കൂ​ൾ, കോ​ള​ജ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​നി​ന്നും ഡാ​ർ​വി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഡാ​ർ​വി​ന്‍റെ പ​രി​ണാ​മ സി​ദ്ധാ​ന്തം ശാ​സ്ത്രീ​യ​മാ​യി തെ​റ്റാ​ണ്. എ​പ്പോ​ഴാ​ണോ മ​നു​ഷ്യ​ൻ ഭൂ​മി​യി​ൽ ഉ​ണ്ടാ​യ​ത് അ​പ്പോ​ഴെ​ല്ലാം അ​വ​ൻ മ​നു​ഷ്യ​ൻ ത​ന്നെ​യാ​യി​രു​ന്നു. കു​ര​ങ്ങ് മ​നു​ഷ്യ​നാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ട​താ​യി പൂ​ർ​വി​ക​ർ​പോ​ലും പ​റ​യു​ക​യോ എ​ഴു​തി​വ​യ്ക്കു​ക​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മും​ബൈ​യി​ലെ മു​ൻ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് സിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.