കു​വൈ​റ്റി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു; ഫെ​ബ്രു​വ​രി 22നു​ശേ​ഷം ക​ടു​ത്ത ശി​ക്ഷ
Tuesday, January 23, 2018 7:06 PM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ പൊ​തു​മാ​പ്പ് പ്ര​ഖ്യാ​പി​ച്ചു. ഇ​ത​നു​സ​രി​ച്ച് ജ​നു​വ​രി 29 മു​ത​ൽ ഫെ​ബ്രു​വ​രി 22 വ​രെ​യു​ള്ള സ​മ​യ​ത്ത് രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് പി​ഴ​യോ ശി​ക്ഷ​യോ കൂ​ടാ​തെ രാ​ജ്യം വി​ടാം.

രാ​ജ്യ​ത്ത് തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ​യ​ട​ച്ച് രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ അ​വ​സ​രം കൂ​ടി ഒ​രു​ക്കി​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ഷെ​യ്ഖ് ഖാ​ലി​ദ് അ​ൽ ജ​റാ​ഹ് ഉ​ത്ത​ര​വ് ഒ​പ്പു​വ​ച്ച​ത്. ഫെ​ബ്രു​വ​രി 22നു​ശേ​ഷ​വും നി​യ​മ​പ​ര​മ​ല്ലാ​തെ രാ​ജ്യ​ത്ത് തു​ട​രു​ന്ന​വ​ർ​ക്ക് ക​ടു​ത്ത പി​ഴ​യും ശി​ക്ഷ​യു​മു​ണ്ടാ​വു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സി​വി​ൽ-​ക്രി​മി​ന​ൽ കേ​സു​ക​ളി​ലോ സാ​ന്പ​ത്തി​ക വ്യ​വ​ഹാ​ര​ങ്ങ​ളി​ലോ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കു കേ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ രാ​ജ്യം വി​ടാ​ൻ സാ​ധി​ക്കി​ല്ല. കു​വൈ​റ്റി​ൽ ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രു​ണ്ടെ​ന്നാ​ണ് കു​വൈ​റ്റ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.