കൈ​വെ​ട്ട് കേ​സി​ലെ പ്ര​തി​ക​ളു​ടെ പ​രോ​ൾ: സ​ർ​ക്കാ​രി​നോ​ടു കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, January 23, 2018 8:11 PM IST
കൊ​ച്ചി: കൈ​വെ​ട്ട് കേ​സി​ൽ എ​ട്ടു വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന മൂ​ന്നു പ്ര​തി​ക​ളു​ടെ പ​രോ​ൾ അ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ​തി​രാ​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​പ്പ​ത്തി വെ​ട്ടി​മാ​റ്റി​യ കേ​സി​ലെ 12 -ാം പ്ര​തി ഇ​ര​മ​ല്ലൂ​ർ​ക്ക​ര സ്വ​ദേ​ശി കെ.​കെ. അ​ലി, 27 -ാം പ്ര​തി മു​പ്പ​ത്ത​ടം സ്വ​ദേ​ശി ഷെ​ജീ​ർ എ​ന്ന സ​ജീ​ർ, 29 -ാം പ്ര​തി കു​ഞ്ഞു​ണ്ണി​ക്ക​ര സ്വ​ദേ​ശി കെ.​ഇ. കാ​സിം എ​ന്നി​വ​രാ​ണു ഹ​ർ​ജി ന​ൽ​കി​യ​ത്.

ചോ​ദ്യ​പേ​പ്പ​ർ വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്നു പ്ര​വാ​ച​ക​നി​ന്ദ​യാ​രോ​പി​ച്ചാ​ണു ടി.​ജെ. ജോ​സ​ഫി​നെ പ്ര​തി​ക​ൾ ആ​ക്ര​മി​ച്ച​ത്. തു​ട​ർ​ന്നു യു​എ​പി​എ ചു​മ​ത്തി വി​ചാ​ര​ണ ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പ്ര​തി​ക​ൾ​ക്കും എ​ട്ട് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചി​രു​ന്നു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ പ​രോ​ൾ ല​ഭി​ക്കാ​ൻ മ​തി​യാ​യ ത​ട​വു​ശി​ക്ഷ ത​ങ്ങ​ൾ അ​നു​ഭ​വി​ച്ചെ​ന്നും പ​രോ​ളി​നു​ള്ള അ​പേ​ക്ഷ ദേ​ശ​സു​ര​ക്ഷ​യു​ടെ പേ​രി​ൽ നി​ര​സി​ച്ചെ​ന്നു​മാ​ണു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. ശി​ക്ഷ വി​ധി​ച്ച​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ നി​ല​വി​ലു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ർ ബോ​ധി​പ്പി​ച്ചു. പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.