പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ കൊ​ല​വി​ല​യും കൊ​ള്ള​യ​ടി​യും; ഇ​ന്ധ​ന അ​ള​വി​ൽ വ​ൻ ത​ട്ടി​പ്പ്
Tuesday, January 23, 2018 8:49 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ അ​ള​വി​ൽ വ​ൻ ത​ട്ടി​പ്പ്. ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന്പു​ക​ൾ അ​ള​വി​ൽ കൃ​ത്രി​മം വ​രു​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ അ​ഞ്ച് സ്ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ളി​ൽ 10 ലി​റ്റ​ർ ഇ​ന്ധ​നം നി​റ​യ്ക്കു​ന്പോ​ൾ 80 മി​ല്ലീ​ലി​റ്റ​ർ മു​ത​ൽ 140 മി​ല്ലീ​ലി​റ്റ​ർ വ​രെ പ​ന്പു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​താ​യി മ​ദ്ധ്യ​കേ​ര​ള​ത്തി​ലെ നാ​ല് ജി​ല്ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. കൂ​ടാ​തെ, ഓ​യി​ലി​ന് പ​ര​മാ​വ​ധി വി​ൽ​പ​ന വി​ല​യേ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല ഈ​ടാ​ക്കു​ന്നു​വെ​ന്നും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. പ​ര​മാ​വ​ധി വി​ല 263 രൂ​പ​യു​ള്ള ഓ​യി​ലി​ന് 290 രൂ​പ വ​രെ പ​ല പ​ന്പു​ക​ളും ഈ​ടാ​ക്കു​ന്നു​ണ്ട്.

പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ അ​ഞ്ച് പ​ന്പു​ക​ളി​ലെ പ​ത്ത് നോ​സി​ലു​ക​ൾ അ​ധി​കൃ​ത​ർ സീ​ൽ ചെ​യ്തു. അ​ള​വു​ക​ൾ കൃ​ത്യ​മാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ മാ​ത്ര​മേ ഇ​നി പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പ് ന​ട​ത്തി​യ പ​ന്പു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സും ര​ജി​സ്റ്റ​ർ ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര മാ​തൃ​ക​യി​ൽ പ​ന്പു​ക​ളി​ൽ ചി​പ്പ് ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മം ന​ട​ത്തു​ന്നു​ണ്ടോ​യെ​ന്നും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു. പ​ന്പു​ക​ൾ ഇ​ന്ധ​ന​ത്തി​ൽ മാ​യം ചേ​ർ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.