നി​രോ​ധ​നം ഏ​ശി​യി​ല്ല, ഇ​നി നി​രോ​ധ​നാ​ജ്ഞ; ഗു​രു​ഗ്രാ​മി​ൽ തീ​യേ​റ്റ​റി​നു ചു​റ്റും 144
Tuesday, January 23, 2018 8:57 PM IST
ഗു​രു​ഗ്രാം: സ​ഞ്ജ​യ് ലീ​ലാ ബെ​ൻ​സാ​ലി ചി​ത്രം "പ​ദ്മാ​വ​തി'​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി​ക്കു പി​ന്നാ​ലെ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ന​ട​പ​ടി ആ​രം​ഭി​ച്ചു. ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ 144 പ്ര​ഖ്യാ​പി​ച്ചു. ഗു​രു​ഗ്രാം ജി​ല്ലാ മ​ജി​സ്ട്രേ​റ്റാ​ണ് 144 പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തീ​യേ​റ്റ​റു​ക​ളു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന വ്യാ​ഴാ​ഴ്ച മു​ത​ൽ 28 ാം തീ​യ​തി​വ​രെ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടാ​കും.

ഗു​രു​ഗ്രാ​മി​നു പി​ന്നാ​ലെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൗ​തം ബു​ദ്ധ് ന​ഗ​റി​ലും നോ​യി​ഡ‍​യി​ലും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ര​ണ്ടു മാ​സം​വ​രെ നി​രോ​ധ​നാ​ജ്ഞ നീ​ണ്ടു​നി​ൽ​ക്കും.

"പ​ദ്മാ​വ​തി'​ന് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട എ​ല്ലാ ഹ​ർ​ജി​ക​ളും നി​രു​പാ​ധി​കം ത​ള്ളി​യി​രു​ന്നു. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ളും ര​ജ​പു​ത്ര ക​ർ​ണി​സേ​ന​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ളാ​ണ് കോ​തി ത​ള്ളി​യ​ത്. സി​നി​മ ഇ​ഷ്ട​മ​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള​വ​ർ ചി​ത്രം കാ​ണേ​ണ്ടെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

വി​ധി അ​നു​സ​രി​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും നേ​ര​ത്തെ​യു​ള്ള വി​ധി​യി​ൽ യാ​തൊ​രു ഭേ​ദ​ഗ​തി​യും വ​രു​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ രാ​ജ്യ​ത്ത് ഒ​രു സെ​ൻ​സ​ർ ബോ​ർ‌​ഡ് ഉ​ണ്ടെ​ന്നും, ബോ​ർ​ഡ് ന​ൽ​കി​യ അ​നു​മ​തി കോ​ട​തി നേ​ര​ത്തെ ശ​രി​വ​ച്ച​താ​ണെ​ന്നും പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ന്ന​വ​ർ മ​ന​സി​ലാ​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

വി​ധി അ​നു​കൂ​ല​മാ​യ​തോ​ടെ ജ​നു​വ​രി 25ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. നേ​ര​ത്തെ, ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ വ​ൻ​തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ര​ജ​പു​ത്ര ക​ർ​ണി​സേ​ന ഉ​യ​ർ​ത്തി​യ​ത്. വി​വി​ധ​യി​ട​ങ്ങ​ളി​ൽ തി​യ​റ്റ​റു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത സേ​ന, ചി​ത്രം രാ​ജ്യ​ത്ത് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും 16,000ലേ​റെ സ്ത്രീ​ക​ൾ ജീ​വ​നൊ​ടു​ക്കു​മെ​ന്നും വ​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.