ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി
Tuesday, January 23, 2018 9:59 PM IST
ക​ണ്ണൂ​ർ: ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​ക്ക് ഒ​രു കോ​ടി​യു​ടെ സ​മ്മാ​നം. ദു​ബാ​യി​യി​ൽ വ​സ്ത്ര​വ്യാ​പാ​രി​യാ​യ ചെ​ന്പ​യി​ൽ ഷം​സു​ദീ​നാ​ണ് 45 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഇ​ൻ​ഫി​നി​റ്റ് കാ​റും 55 ല​ക്ഷം രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്.

ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദു​ബാ​യ് ടൂ​റി​സം വ​കു​പ്പ് സി​ഇ​ഒ അ​ബ്ദു​ള്ള​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

21 വ​ർ​ഷ​മാ​യി ദു​ബാ​യി​യി​ൽ ബി​സി​ന​സ് ന​ട​ത്തു​ന്ന ഷം​സു​ദ്ദീ​ൻ നി​ര​വ​ധി ത​വ​ണ ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​താ​ദ്യ​മാ​യാ​ണ് സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്. ഭാ​ര്യ: എ​ൻ.​ഫാ​രി​ഷ. ഫ​ഹ​ദ്ഷാ​ൻ,ഷ​ദ ഫാ​ത്തി​മ, ഷെ​യ്ക്ക ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.