ദളിത് പ്രയോഗം ഒഴിവാക്കണമെന്നു മധ്യപ്രദേശ് ഹൈക്കോടതി നിർദേശം
Wednesday, January 24, 2018 1:28 AM IST
ഭോപ്പാൽ: ഒൗദ്യോഗിക കുറിപ്പുകളിൽനിന്ന് ദളിത് എന്ന പ്രയോഗം ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു മധ്യപ്രദേശ് ഹൈക്കോടതിയുടെ നിർദേശം. ദളിത് എന്ന വാക്ക് ഭരണഘടനയിൽ പരാമർശിച്ചിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദളിത് എന്നതിനു പകരം പട്ടികജാതി/പട്ടികവർഗം എന്ന് ഉപയോഗിക്കാനും ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് നിർദേശിച്ചു. ഗ്വാളിയോർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ മോഹൻലാൽ മഹോർ ആണു ദളിത് പ്രയോഗത്തിനെതിരേ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.