ജർമനിയിൽ ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് നാല് മരണം
Wednesday, January 24, 2018 3:50 AM IST
ബെർലിൻ: ജർമനിയിൽ ഹെലികോപ്റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. തെക്കു പടിഞ്ഞാറൻ ജർമനിയിലെ ഫിലിപ്പ്സ്ബർഗ് ആകാശത്തുവച്ചാണ് സംഭവം. രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററും പരിശീലന വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചത്.

അതേസമയം, അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. മരിച്ചവരെ തിരിച്ചറിയാൻ ശ്രമങ്ങൾ നടന്നുവരികയാണെന്നും സംഭവത്തിൽ വ്യോമ വിഭാഗം അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.