ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികൾ വിലകൽപ്പിക്കുന്നില്ലെന്ന് കെ. സുരേന്ദ്രൻ
Wednesday, January 24, 2018 5:18 AM IST
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കിതിനെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ചൈനീസ് ചാരൻമാരുടെ കരിനിയമങ്ങൾക്ക് ദേശസ്നേഹികൾ പുല്ലുവില കൽപ്പിക്കുന്നില്ലെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയപതാക ഉയർത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തേണ്ടത് സ്ഥാപന മേധാവികൾ മാത്രമായിരിക്കണമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ നിർദേശം.


RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.