വി​ശ​ന്ന​പ്പോ​ൾ മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ചു; ദ​ളി​ത് കു​ട്ടി​ക​ളെ വി​വ​സ്ത്ര​രാ​ക്കി മ​ർ​ദി​ച്ചു
Wednesday, February 14, 2018 11:42 PM IST
ച​ണ്ഡി​ഗ​ഡ്: വി​ശ​ന്ന​പ്പോ​ൾ വ​യ​ലി​ൽ​നി​ന്ന് മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച ദ​ളി​ത് കു​ട്ടി​ക​ളെ മ​ർ​ദി​ച്ച ശേ​ഷം വി​വ​സ്ത്ര​രാ​ക്കി മൂ​ന്നു കി​ലോ​മീ​റ്റ​ർ ഓ​ടി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ൽ സോ​ഹി​യാ​ൻ ക​ല ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ​ട്ടം പ​റ​ത്തു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ൾ വി​ശ​ന്ന​പ്പോ​ൾ മ​ധു​ര​ക്കി​ഴ​ങ്ങ് പ​റി​ച്ച് ക​ഴി​ക്കു​ക​യാ​യി​രു​ന്നു.

എ​ട്ടി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു കു​ട്ടി​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ മ​ർ​ദി​ച്ച​ത്. കു​ട്ട​ക​ൾ‌ മ​ധു​ര​ക്കി​ഴ​ങ്ങ് ക​ഴി​ക്കു​ന്ന​തു​ക​ണ്ട ക​ർ​ഷ​ക​ൻ ഇ​വ​രെ പി​ടി​കൂ​ടി മ​ർ​ദി​ക്കു​ക​യും വ​സ്ത്രം​വ​ലി​ച്ചു​കീ​റി മൂ​ന്നു കി​ലോ​മീ​റ്റ​റോ​ള​മു​ള്ള വ​യ​ലി​ലൂ​ടെ ഓ​ടി​ക്കുകയും ചെയ്തു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​രാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​യി. ഇ​തോ​ടെ പോ​ലീ​സ് ക​ർ​ഷ​ക​നെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.