നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ വേ​ദ​നാ​ജ​ന​ക​മാ​കും: ച​ന്ദ്ര​ബാ​ബു നാ​യി​ഡു
Saturday, February 17, 2018 11:12 PM IST
ബം​ഗ​ളൂ​രു: വീ​ണ്ടും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു. സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ മു​റി​വേ​റ്റി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ത് വേ​ദ​നാ​ജ​ന​ക​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ന്ദ്ര ബ​ജ​റ്റി​ൽ ആ​ന്ധ്ര​യെ അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു വാ​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ 29 ത​വ​ണ പ്ര​ധാ​ന​മ​ന്ത്രി​യേ​യും മ​ന്ത്രി​മാ​രേ​യും ക​ണ്ടു. 2014 ൽ ​തെ​ലു​ങ്കാ​ന വേ​ർ​പെ​ടു​ത്തി​യ ശേ​ഷം സം​സ്ഥാ​ന​ത്തി​ന് സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കു​മെ​ന്ന് കേ​ന്ദ്രം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ കേ​ന്ദ്ര​ത്തി​നു ഒ​രു വ​ർ​ഷ​ത്തെ സ​മ​യം അ​നു​വ​ദി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.