ഖ​ത്ത​ർ ഓ​പ്പ​ൺ ഫൈ​ന​ൽ: മു​ഗു​രു​സ​യ്ക്കു എ​തി​രാ​ളി ക്വിറ്റോവ
Sunday, February 18, 2018 9:24 AM IST
ദോ​ഹ: ലോ​ക ഒ​ന്നാം ന​മ്പ​ർ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി​യെ വീ​ഴ്ത്തി പെ​ട്ര ക്വിറ്റോവ ഖ​ത്ത​ർ ഓ​പ്പ​ണ്‍ ഫൈ​ന​ലി​ൽ ക​ട​ന്നു. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ക​ലാ​ശ​പ്പോ​രി​ൽ നാ​ലാം സീ​ഡ് ഗാ​ർ​ബി​നെ മു​ഗു​രു​സ​യെ ക്വിറ്റോവ നേ​രി​ടും. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ട്ട ക്വിറ്റോവ അ​ടു​ത്ത ര​ണ്ടു സെ​റ്റു​ക​ൾ‌ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചാ​ണ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. സ്കോ​ർ: 3-6, 7-6 (7-3), 7-5.

നേ​ര​ത്തെ പ​രി​ക്കു​മൂ​ലം സി​മോ​ണ ഹാ​ല​പ്പ് സെ​മി​യി​ൽ പി​ൻ​മാ​റി​യ​തോ​ടെ നാ​ലാം സീ​ഡ് ഗാ​ർ​ബി​നെ മു​ഗു​രു​സ നേ​രി​ട്ട് ഫൈ​ന​ലി​ലെ​ത്തു​ക​യാ​യി​രു​ന്നു. ക​രോ​ളി​ന ഗാ​ർ​സി​യ​യെ ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മു​ഗു​രു​സ സെ​മി​യ​ൽ പ്ര​വേ​ശി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.