ടിബറ്റിലെ ബുദ്ധമത ക്ഷേത്രത്തിൽ തീപിടിത്തം
Sunday, February 18, 2018 10:31 AM IST
ലാസ: ടിബറ്റിലെ ലാസയിൽ ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രത്തിൽ തീപിടിത്തം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. ക്ഷേത്രത്തിന്‍റെ മേൽക്കൂരയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

അതേസമയം, തീപിടിത്തത്തെക്കുറിച്ചുള്ള ഫോട്ടോകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നത് ചൈന ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ആയിരത്തിലധികം വർഷം പഴക്കമുള്ള ജോംഗ്ഹാംഗ് ബുദ്ധമത ക്ഷേത്രം യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റ് പട്ടികയിൽ പെടുന്നവയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.