ബം​ഗ​ളൂ​രു​വി​ലെ റ​സ്റ്റ​റ​ന്‍റി​ൽ മ​ല​യാ​ളി എം​എ​ൽ​എ​യു​ടെ മ​ക​ന്‍റെ ഗു​ണ്ടാ‍​യി​സം; യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം
Sunday, February 18, 2018 11:35 AM IST
ബം​ഗ​ളൂ​രു: ക​ർ‌​ണാ​ട​ക​ത്തി​ലെ മ​ല​യാ​ളി എം​എ​ൽ​എ​യു​ടെ മ​ക​നും സം​ഘ​വും ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യും ഇ​വ​ർ ആ​ക്ര​മി​ച്ചു. എ​ൻ.​എ ഹാ​രി​സി​ന്‍റെ മ​ക​ൻ‌ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളു​മാ​ണ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ബം​ഗ​ളൂ​രു​വി​ലെ ഡോ​ളേ​ഴ്സ് കോ​ള​നി​യി​ലെ വി​ഡ്‌​വാ​ത്ത് എ​ന്ന യു​വാ​വി​നാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.30 ന് ​യു​ബി സി​റ്റി​യി​ലെ ആ​ഡം​ബ​ര റ​സ്റ്റ​റ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ലി​ൽ പ്ലാ​സ്റ്റ​ർ ഇ​ട്ടി​രു​ന്ന വി​ഡ്‌​വാ​ത്തി​നോ​ട് ശ​രി​യാ​യി ഇ​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. വി​ഡ്‌​വാ​ത്തി​നെ മു​ഹ​മ്മ​ദ് നാ​ല​പ്പാ​ടും കൂ​ട്ടാ​ളി​ക​ളും മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി. പ​രി​ക്കേ​റ്റ വി​ഡ്‌​വാ​ത്തി​നെ സ​മീ​പ​ത്തെ മ​ല്യ ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ പി​ന്നാ​ലെ​യെ​ത്തി​യ അ​ക്ര​മി സം​ഘം വീ​ണ്ടും ഇ​യാ​ളെ കൈ​യേ​റ്റം ചെ​യ്തു. വി​ഡ്‌​വാ​ത്തി​ന്‍റെ സ​ഹോ​ദ​ര​നെ​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.