ത്രിപുര തെരഞ്ഞെടുപ്പ് ഫലം ചരിത്രപരമായിരിക്കുമെന്ന് ബിജെപി
Sunday, February 18, 2018 11:42 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ഉ​ന്ന​ത വി​ജ​യം നേ​ടു​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​പ്ല​ബ് കു​മാ​ർ ദേ​വ്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം ച​രി​ത്ര​പ​ര​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ​യ്പൂ​രി​ലെ 31/32 ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു​വെ​ന്നും ദേ​വ് പ​റ​ഞ്ഞു. ത്രി​പു​ര നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണ്. 59 സീ​റ്റു​ക​ളി​ലാ​യി മൊ​ത്തം 309 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.