മോ​ദി​യി​ൽ മോദിക്ക് മൗ​നം; ബ​ഹു​പാ​ർ​ട്ടി സം​വി​ധാ​നം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Sunday, February 18, 2018 12:37 PM IST
ന്യൂ​ഡ​ൽ​ഹി: ഒ​ന്നി​ല​ധി​കം പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഡ​ൽ​ഹി​യി​ൽ ബി​ജെ പി​യു​ടെ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ഒ​രു പാ​ർ​ട്ടി ഉ​ണ്ടാ​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. അ​വ​ര​വ​രു​ടെ പ്ര​ത്യ​ശാ​സ്ത്ര​ത്തി​ന്‍റെ​യും കാ​ഴ്ച​പ്പാ​ടി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി പാ​ർ​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ര​വ​ധി പാ​ർ​ട്ടി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

സ്വാ​ത​ന്ത്ര​ത്തി​നു ശേ​ഷ​മു​ള്ള എ​ല്ലാ ജ​ന​കീ​യ മു​ന്നേ​റ്റ​ങ്ങ​ളു​ടെ മു​ൻ​നി​ര​യി​ലും ജ​ന​സം​ഘ​ത്തിന്‍റെ​യും ബി​ജെ​പി​യു​ടേ​യും നേ​താ​ക്ക​ളു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തോ​ടു​ള്ള ഭ​ക്തി​യി​ൽ ന​മ്മു​ടെ പാ​ർ​ട്ടി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ ബോ​ധ​മു​ള്ള പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

എ​ന്നാ​ൽ‌ പി​എ​ൻ​ബി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ഒ​ന്നും പ​റ​ഞ്ഞി​ല്ല. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഉ​ണ്ടാ​യി​ല്ല. കോ​ടി​ക​ളു​ടെ വാ​യ്പാ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ത​ക​ർ​ത്തെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ മോ​ദി മൗ​നം വെ​ടി​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.