ഓസ്ട്രേലിയയെ വിറപ്പിക്കാൻ കെൽവിൻ ചുഴലിക്കാറ്റ്: ജാഗ്രതാ നിർദേശം
Sunday, February 18, 2018 12:37 PM IST
സിഡ്നി: ഞായറാഴ്ച പുലർച്ചെ പശ്ചിമ ഓസ്ട്രേലിയയിൽ കെൽവിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശുന്നത്.

പിൽബറ മേഖലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിൽബറയിലും കിംബറയിലും ചില റോഡുകൾ അടച്ചു. കാറ്റഗറി രണ്ടിൽ പെടുന്ന കാറ്റാണ് തീരത്ത് വീശിയതെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.