ത്രി​പു​ര​യി​ൽ ആ​ദ്യ മ​ണി​ക്കൂ​റി​ൽ ക​ന​ത്ത പോ​ളിം​ഗ്
Sunday, February 18, 2018 12:49 PM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ആ​ദ്യ​മ​ണി​ക്കൂ​റി​ൽ ക​ന​ത്ത പോ​ളിം​ഗ്. രാ​വി​ലെ 11വ​രെ 23.25 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഭ​ര​ണ​ക​ക്ഷി​യാ​യ സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന​മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മാ​ണി​ക് സ​ർ​ക്കാ​ർ അ​ഗ​ർ​ത്ത​ല​യി​ലും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബി​പ്ല​ബ് കു​മാ​ർ ദേ​വ് ഉ​ദ​യ്പൂ​രി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ത​ക​രാ​റാ​യ​ത് വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ടാ​നി​ട​യാ​യി. ത​ക​രാ​ര്‍ സം​ഭ​വി​ച്ച മെ​ഷീ​നു​ക​ള്‍ മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് സ​മാ​ധാ​ന​പ​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ത്രി​പു​ര​യി​ൽ ബി​ജെ​പി ഉ​ന്ന​ത വി​ജ​യം നേ​ടു​മെ​ന്ന് ബി​പ്ല​ബ് കു​മാ​ർ ദേ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ​റ​ഞ്ഞു.

60 അം​ഗ നി​യ​മ​സ​ഭ​യി​ൽ 59 സീ​റ്റു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​കെ 309 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സി​പി​എം സ്ഥാ​നാ​ർ​ഥി​യു​ടെ മ​ര​ണം മൂ​ലം ഒ​രു സീ​റ്റി​ലെ വോ​ട്ടെ​ടു​പ്പ് മാ​ർ​ച്ച് 12ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.