ഇറാനിൽ ആകാശ ദുരന്തം; യാത്രാ വിമാനം തകർന്ന് 66 പേർ മരിച്ചു
Sunday, February 18, 2018 1:52 PM IST
ടെ​ഹ്റാ​ൻ: ഇ​റാ​നി​ൽ യാ​ത്രാ വി​മാ​നം പ​ർ​വ​ത മേ​ഖ​ല​യി​ൽ ത​ക​ർ​ന്നു വീ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചു. 60 യാ​ത്ര​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​സ്ഫ​ഹാ​ൻ പ്ര​വി​ശ്യ​യി​ലെ സാ​ഗ്രോ​സ് പ​ർ​വ​ത നി​ര​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ടെ​ഹ്റാ​നി​ൽ നി​ന്നും യ​സൂ​ജി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന അ​സി​മാ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ എ​ടി​ആ​ർ 72-500 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ർ​വ​ത മേ​ഖ​ല​യാ​യ​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​ച്ചേ​രാ​ൻ ബു​ദ്ധി​മു​ട്ടി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്താ​ൻ വൈ​കി.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം റ​ഡാ​റി​ൽ​നി​ന്ന് ന​ഷ്ട​പ്പെ‌​ട്ട​ത്. വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ർ​ന്ന​തെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ​യാ​ഴ്ച റ​ഷ്യ​യി​ൽ യാ​ത്രാ വി​മാ​നം ത​ക​ർ​ന്നു വീ​ണ് 71 പേ​ർ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.