കു​ട്ടി​ക​ളോ​ട് ര​ണ്ടു മ​ണി​ക്കൂ​ർ സം​സാ​രി​ക്കും, ത​ട്ടി​പ്പ് അ​റി​ഞ്ഞ​മ​ട്ടേ​യി​ല്ല: മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ
Sunday, February 18, 2018 2:37 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് വാ​യ്പാ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വീ​ണ്ടും ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി കു​ട്ടി​ക​ളോ​ട് പ​രീ​ക്ഷ ജ​യി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ര​ണ്ടു മ​ണി​ക്കൂ​ർ സം​സാ​രി​ക്കും. എ​ന്നാ​ൽ 22,000 കോ​ടി​യു​ടെ ബാ​ങ്ക് അ​ഴി​മ​തി സം​ബ​ന്ധി​ച്ച് ര​ണ്ടു മി​നി​റ്റ് സം​സാ​രി​ക്കി​ല്ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്റ്റ്ലി ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണ്. കു​റ്റ​ക്കാ​രെ​പ്പോ​ലെ പെ​രു​മാ​റു​ന്ന​ത് നി​ർ​ത്തു. തു​റ​ന്നു സം​സാ​രി​ക്കു​വെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച ഡ​ൽ​ഹി​യി​ലെ ബി​ജെ​പി കേ​ന്ദ്ര ഓ​ഫീ​സ​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി പി​എ​ൻ​ബി ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് സം​സാ​രി​ച്ചി​രു​ന്നി​ല്ല. ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ളു​ടെ അ​റി​വോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.