ജിഗ്നേഷ് മേവാനിക്കു നേരെ പോലീസിന്‍റെ കൈയേറ്റ ശ്രമം
Sunday, February 18, 2018 3:12 PM IST
അഹമ്മദാബാദ്: ദളിത് നേതാവും ഗുജറാത്തിലെ എംഎൽഎയുമായ ജിഗ്നേഷ് മേവാനിക്കു നേരെ പോലീസിന്‍റെ കൈയേറ്റ ശ്രമം. അഹമ്മദാബാദിലെ സാരംഗ്പൂരിൽ ദളിത് കർഷകൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പ്രക്ഷോഭ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്ന വഴിയിലാണ് മേവാനിയെ കാറിൽനിന്നും വലിച്ചിറക്കി പോലീസ് അറസ്റ്റ് ചെയ്തത്.

ജെഎൻയുവിലെ മുൻ യൂണിയൻ വൈസ് പ്രസിഡന്‍റ് ഷെഹ്ല റഷീദ് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മേവാനിയുടെ കാറിന്‍റെ ചാവി പോലീസുകാർ തകർത്തതായും ഇവർ ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം നിലനിർത്തുന്നതിനുവേണ്ടിയാണ് മേവാനിയെ ത‌ടഞ്ഞതെന്ന് പോലീസ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.