പി​എ​ൻ​ബി ത​ട്ടി​പ്പ്: 15 ന​ഗ​ര​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ്
Sunday, February 18, 2018 4:05 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ന​ഗ​ര​ങ്ങ​ളി​ലാ​യി 45 ഇ​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് റെ​യ്ഡ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​എ​ൻ​ബി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കേ​സി​ലെ പ്ര​തി​യാ​യ വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് റെ​യ്ഡ്. പ​രി​ശോ​ധ​ന​യി​ൽ നീ​ര​വി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു നി​ര​വ​ധി അ​ന​ധി​കൃ​ത രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. 500 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് വി​വ​രം.

നീ​ര​വി​ന്‍റ വി​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഇ​ട​പാ​ടു​ക​ൾ ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം എ​ൻ​ഫോ​ഴ്സ​മെ​ന്‍റ് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ നീ​ര​വ് മോ​ദി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം സി​ബി​ഐ ഉൗ​ർ​ജി​ത​ക്കി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം കൈ​മാ​റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.