ക​ളി​ക്കി​ടെ ജീ​പ്പ് അ​ബ​ദ്ധ​ത്തി​ൽ സ്റ്റാ​ർ​ട്ടാ​യി; ഏ​ഴു​വ​യ​സു​കാ​ര​ൻ ജീ​പ്പി​ന​ടി​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Sunday, February 18, 2018 11:11 PM IST
പാ​ലോ​ട് : ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി​ക​ളി​ലൊ​രാ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ ജീ​പ്പ് സ്റ്റാ​ര്‍​ട്ടാ​ക്കി, പി​ന്നി​ലേ​ക്കു വ​ന്ന ജീ​പ്പി​ന​ടി​യി​ല്‍​പ്പെ​ട്ടു ഏ​ഴു​വ​യ​സു​കാ​ര​ന്‍ പ​ള്ളി​മു​റ്റ​ത്ത് മ​രി​ച്ചു. പെ​രി​ങ്ങ​മ്മ​ല ഒ​ഴു​കു​പാ​റ പ​ന​ങ്ങോ​ട് മാ​ത്യു കോ​ട്ടേ​ജി​ല്‍ ഷി​ജു മാ​ത്യു​വി​ന്‍റെ​യും ഷി​ജി മാ​ത്യു​വി​ന്‍റെ​യും മ​ക​ന്‍ ജോ​ഷി മാ​ത്യു​വാ​ണ് മ​രി​ച്ച​ത്. പെ​രി​ങ്ങ​മ്മ​ല ഗ​വ.​യു​പി​എ​സി​ലെ ഒ​ന്നാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

ചാ​ത്തി​ചാ​ച്ച​മ​ണ്‍​പു​റം മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ കു​ടും​ബ​സ​മേ​തം പ്രാ​ര്‍​ഥ​ന​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. അ​ച്ഛ​നും അ​മ്മ​യും പ​ള്ളി​യി​ല്‍ പ്രാ​ര്‍​ഥി​ക്കു​ന്ന​തി​നി​ടെ ജോ​ഷി​മാ​ത്യു കൂ​ട്ടു​കാ​രോ​ടൊ​ത്ത് പ​ള്ളി​മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ കു​ട്ടി​ക​ളി​ലൊ​രാ​ള്‍ ജീ​പ്പി​നു​ള്ളി​ലി​രു​ന്ന താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ച് വ​ണ്ടി സ്റ്റാ​ര്‍​ട്ടാ​ക്കി.

ജീ​പ്പി​ന്‍റെ പി​ന്‍​ഭാ​ഗ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ജോ​ഷി​മാ​ത്യു​വി​ന്‍റെ ശ​രീ​ര​ത്തി​ല്‍​കൂ​ടി വ​ണ്ടി​ക​യ​റി​യി​റ​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി​കേ​ട്ട് പ​ള്ളി​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി പു​റ​ത്തെ​ത്തു​മ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. താ​ന്നി​മൂ​ട് സ്വ​ദേ​ശി രാ​ജ​ന്‍റേ​താ​യി​രു​ന്നു ജീ​പ്പ്. ഇ​ദ്ദേ​ഹ​വും പ​ള്ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.