ബു​ദ്ഗാം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ന്ന​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ധി​ച്ചു
Monday, February 19, 2018 5:08 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വ​ധി​ച്ചു. അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യി​ലേ​ക്കാ​ണ് ഇ​യാ​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ത​ട​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ത് കൂ​ട്ടാ​ക്കാ​തെ വീ​ണ്ടും മു​ന്നോ​ട്ട് നീ​ങ്ങി​യ ഇ​യാ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​യാ​ളെ തി​രി​ച്ച​റ​ഞ്ഞി​ട്ടി​ല്ല. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.