ഇ​റാ​ൻ ആ​കാ​ശ ദു​ര​ന്തം; വി​മാ​ന അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി
Monday, February 19, 2018 5:11 PM IST
ടെ​ഹ്‌​റാ​ൻ: ഇ​റാ​നി​ല്‍ 66 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ൽ​പെ​ട്ട യാ​ത്രാ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ദീ​ന പ​ര്‍​വ​ത മേ​ഖ​ല​യി​ൽ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും 11,482 അ​ടി ഉ​യ​ര​ത്തി​ലാ​ണ് വി​മാ​ന അ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. ഹെ​ലി​കോ​പ്റ്റ​റു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച തെ​ര​ച്ചി​ൽ സം​ഘം വി​മാ​നം ത​ക​ർ​ന്നു​വീ​ണ സ്ഥ​ല​ത്തെ​ത്തി​യ​താ​യി പ്രാ​ദേ​ശി​ക ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ഇ​റാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മൂ​ട​ല്‍​മ​ഞ്ഞു നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​തു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ദു​ഷ്‌​ക​ര​മാ​ക്കു​ന്നു.

ടെ​ഹ്‌​റാ​നി​ല്‍ നി​ന്ന് യാ​സൂ​ജി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ഇ​സ്ഫ​ഹാ​നു സ​മീ​പം ദീ​ന പ​ര്‍​വ​ത മേ​ഖ​ല​യി​ലാ​ണ് ആ​സി​മ​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​നം അ​പ​ക​ട ത്തി​ല്‍​പ്പെ​ട്ട​ത്. ഒ​രു കു​ട്ടി​യു​ള്‍​പ്പെ​ടെ 60 യാ​ത്ര​ക്കാ​രും ആ​റു ജീ​വ​ന​ക്കാ​രും മ​രി​ച്ചു.

ഇ​ന്ന​ലെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ അ​ഞ്ചി​നാ​ണു മെ​ഹ്‌​റാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു വി​മാ​നം യാ​ത്ര​തു​ട​ങ്ങി​യ​ത്. 45 മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ഴേ​ക്കും റ ​ഡാ​റി​ല്‍ നി​ന്നു വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു. ഒ​രു പു​ല്‍​മൈ​താ​നി​യി​ല്‍ അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗി​നു ശ്ര​മി​ച്ച​പ്പോ​ഴാ​ണു വി​മാ​നം ത​ക​ര്‍​ന്ന​തെ​ന്ന് ദൃ​ക്‌ സാ​ക്ഷി​ക​ള്‍ വ്യ​ക്ത​മാ​ക്കി. ടെ​ഹ്‌​റാ​നി​ല്‍ നി​ന്ന് 620 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള സെ​മി​റോം ന​ഗ​ര​ത്തി​നോ​ടു ചേ​ര്‍​ന്ന് പ​ര്‍​വ​ത മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം.

ടെ​ഹ്‌​റാ​ന്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​സി​മ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് ഇ​റാ​നി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ വി​മാ​ന ക​മ്പ​നി​യാ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഇ​വ​രു​ടെ എ ​ടി​ആ​ര്‍ -72 ഇ​ര​ട്ട എ​ന്‍​ജി​ന്‍ വി​മാ​നം 1993 ല്‍ ​നി​ര്‍​മി​ച്ച​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.