എ​ടി​പി റാ​ങ്കിം​ഗി​ല്‍ ഇന്ത്യയുടെ യു​കി ഭാം​ബ്രി​ക്ക് മു​ന്നേ​റ്റം‌
Tuesday, February 20, 2018 4:14 AM IST
മെ​ല്‍​ബ​ൺ: ഇ​ന്ത്യ​ൻ താ​രം യു​കി ഭാം​ബ്രി​ക്ക് എ​ടി​പി റാ​ങ്കിം​ഗി​ല്‍ മു​ന്നേ​റ്റം. ഭാം​ബ്രി 11 സ്ഥാ​ന​ങ്ങ​ൾ മു​ന്നേ​റി 101-ാം റാ​ങ്കി​ലെ​ത്തി. ചെ​ന്നൈ ഓ​പ്പ​ൺ ച​ല​ഞ്ച​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ റ​ണ്ണ​റ​പ്പാ​യ​താ​ണ് ഭാം​ബ്രി​ക്ക് തു​ണ​യാ​യ​ത്.

പു​രു​ഷ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ താ​ര​ങ്ങ​ളാ​യ രോ​ഹ​ൻ ബൊ​പ്പ​ണ്ണ 20-ാമ​തും ദി​വി​ജ് ശ​ര​ൺ 42-ാമ​തു​മാ​ണ്. അ​തേ​സ​മ​യം, ലി​യാ​ണ്ട​ർ പേ​സ് ര​ണ്ടു​സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 49-ാം സ്ഥാ​ന​ത്താ​ണ്.

ഡ​ബ്ല്യു​ടി​എ വ​നി​താ ഡ​ബി​ൾ​സ് റാ​ങ്കിം​ഗി​ൽ സാ​നി​യ മി​ർ​സ 14-ാം സ്ഥാ​നം നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.